ചിരിവര സഭ 12ന് നിയമസഭാ സമുച്ചയത്തില്‍

കൊച്ചി: കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 141 എം.എല്‍.എമാരുടെയും കാരിക്കേച്ചറുകളുടെ പ്രദര്‍ശനം ജൂലായ് 12ന് കേരള നിയമസഭാ സമുച്ചയത്തില്‍ നടക്കും. ചിരിവരസഭ എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.മന്ത്രിമാര്‍, എം.എല്‍എമാര്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 50 തോളം കാര്‍ട്ടൂണിസ്റ്റുകളും പങ്കെടുക്കും.സഭാ കോംപ്ലക്‌സിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന പരിപാടിയുടെ ഉത്ഘാടനം സഭ പിരിഞ്ഞ ശേഷം ഉച്ചയ്ക്ക് നടക്കും.